ചെങ്ങന്നൂർ: സനാതന ധർമ്മത്തിന്റെ നിലനിൽപ്പിന് സാധനയ്ക്കൊപ്പം ശക്തിയും ചേരേണ്ടത് അനിവാര്യമാണെന്ന് പ്രഭാഷകയും ഏറ്റുമാനൂരപ്പൻ കോളജ് പ്രൊഫസറുമായ സരിത അയ്യർ. ചെങ്ങന്നൂരിൽ ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെ
സംസ്ഥാന പ്രതിനിധി സമ്മേളനം ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവർ.
അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് പി.എൻ. ......
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ ടാക്സി &ലൈറ്റ് വെഹിക്കിൾസ് മസ്ദൂർ സംഘ് (ബി എം എസ് )ചെങ്ങന്നൂർ മേഖല വാർഷികം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി റ്റി സി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ടാക്സി തൊഴിലാളികളുടെ പെൻഷൻ അയ്യായിരം രൂപ ആക്കണം എന്നും പ്രൈവറ്റ് വാഹനങ്ങൾ അനധികൃതമായി ടാക്സിയായി ഓടുന്നത് കണ്ടെത്തി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. ജില്ലാ ജോ സെക്രട്ടറിമാരായ ബി ദിലീപ് പണിക്കർ, മധു കരിപ്പാലിൽ തുടങ്ങിയവർ സംസാരിച്ചു.. ......
ചെങ്ങന്നൂർ: മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ അറസ്റ്റിൽ.
തിരുവല്ല തുകലശ്ശേരിൽ പൂമംഗലം വീട്ടിൽ ശരത് പി. എസി (40) നെയാണ് വെൺമണി പോലീസിന്റെ പിടിയിലായത്. ......
ചെങ്ങന്നൂർ: പാണ്ടനാട് മിത്രപുഴ കടവിൽ പമ്പയാറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ്ക്ക് രക്ഷകനായി അഗ്നിരക്ഷാ സേനാംഗം. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.കെ. ......
ഉമയാറ്റുകര എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ പഠനോപകരണവിതരണം നടത്തി.പീഡിയാട്രിക് അലർജി ആൻഡ് ആസ്ത്മ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ് (എയിംസ്) പാസായ
ഡോ. വിനീത് വിജയന് ചടങ്ങിൽ ആദരിച്ചു. പ്രസിഡൻ്റ് അജി ആർ
നായർ
യോഗം ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡൻ്റ് എം എൻ രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിന് എൻ.എസ്.എസ്. പ്രതിജ്ഞാബദ്ധമാണെന്ന് എന്‍ എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റുമായ പി.എന്‍ സുകുമാരപണിക്കര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടർ പഠനത്തിന് കുട്ടികൾ ന്യൂതനമായ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ എൻ.എസ്.എസ്.യൂണിയനിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സസ് സെൻ്ററിൻ്റെ നേതൃത്യത്തിൽ നടത്തിയ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ വൈസ് പ്രസിഡൻ്റ് റ്റി.ഡി ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ......
മാന്നാർ: പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിൽ സാമുദായിക സന്തുലനം പാലിച്ച് കൊണ്ട് ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭ്യമാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഗ്രാമം മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മാന്നാർ യൂണിയൻ 2708-ാം നമ്പർ കാരാഴ്മ കിഴക്ക് ശാഖാ ഹാളിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ......
കായംകുളം : മുതിർന്ന മാധ്യമ പ്രവർത്തകനും ജനജിഹ്വ പത്രാധിപരുമായിരുന്ന തറയിൽ ബഷീർ അനുസ്മരണം മുൻ വിവരാവകാശ കമ്മീഷണർ ഡോ.ഏ ഏ ഹക്കീം ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ ലൈബ്രറി
റീഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ്
അഡ്വ. ......